കൊച്ചി: കേരള റീജണൽ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ (കെ.ആർ.എൽ.സി.സി) 36-ാമത് പൊതുയോഗം ഈമാസം ആറ്, ഏഴ് തീയതികളിൽ ഇടക്കൊച്ചി ആൽഫ പാസ്റ്ററൽ സെന്ററിൽ നടക്കും. 12 ലത്തീൻ രൂപതകളിൽ നിന്നുള്ള പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. കെ.ആർ.എൽ.സി.സി പ്രസിഡന്റും കേരള ലത്തീൻ സഭാദ്ധ്യക്ഷനുമായ ബിഷപ്പ് ഡോ. ജോസഫ് കരിയിൽ ഉദ്ഘാടനം ചെയ്യും.