മൂവാറ്റുപഴം: കല്ലൂർക്കാട് ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റ കീഴിലുളള പുത്തരിക്കാട് ഇലവുംകണ്ടം പാടശേഖരത്തിലെ പതിനഞ്ച് വർഷമായി തരിശായി കിടന്ന ഇരുപത്തിയഞ്ച് ഏക്കർ
തരിശുനിലത്ത് കൃഷിയിറക്കുന്നു. സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി പാടശേഖര സമിതിയുടെയും കൃഷിവകുപ്പിന്റേയും നേതൃത്വത്തിലാണ് കൃഷിയിറക്കിയത്.
മൂവാറ്റുപുഴ കൃഷി അസിസ്റ്റൻന്റ് ഡയറക്ടർ ടാനി തോമസ് വിത്തുവിത ഉത്ഘാടനം ചെയ്തു. പാടശേഖരസമിതി പ്രസിഡന്റ് ജോൺ എൻ.ജെ, സെക്രട്ടറി ആർ.സി.ഫ്രാൻസിസ്, കാർഷിക കർമസേന പ്രസിഡന്റ് ചെറിയാൻ ജോസഫ്,കൃഷി ഓഫീസർ കെ.എ.സജി, കൃഷി അസിസ്റ്റൻന്റ് എം.ആർ.രതീഷ് തുടങ്ങിയവർ പങ്കെടുത്തു.
എം.വി.ഐ.പി കനാലിൽനിന്നും വെള്ളം ഊർന്നിറങ്ങി രൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെട്ടിരുന്ന ഈ പാടശേഖരത്തിലെ ഇരുവശങ്ങളിലുമുള്ള കിലോമീറ്ററുകളോളം വരുന്ന തോടുകളുടെ ആഴം വർദ്ധിപ്പിച്ച് വെള്ളക്കെട്ട് പരിഹരിച്ചുകൊണ്ടാണ് കൃഷിയിറക്കിയിരിക്കുന്നത്. നൂറുമേനി വിളവാണ് ലക്ഷ്യമിടുന്നത്. തരിശായി കിടക്കുന്ന കൂടുതൽ പ്രദേശങ്ങളിലേക്ക് ഗ്രാമപഞ്ചായത്തിന്റേയും കൃഷിഭവന്റേയും പാടശേഖര സമിതികളുടെയും നേതൃത്വത്തിൽ കൃഷി വ്യാപിപ്പിക്കുവാനാണ് തീരുമാനം.