nadukkara
നടുക്കര നാല് സെന്റ് കോളനിയിൽ നിർമാണം പൂർത്തിയാക്കിയ കമ്മ്യൂണിറ്റി ഹാൾ

മൂവാറ്റുപുഴ: ആവോലി ഗ്രാമപഞ്ചായത്ത് ഒമ്പതാംവാർഡിലെ നടുക്കര നാല് സെന്റ് കോളനിയിൽ നിർമ്മാണം പൂർത്തിയാക്കിയ കമ്മ്യൂണിറ്റി ഹാൾ പ്രവർത്തന സജ്ജമായി. എൽദോ എബ്രഹാം എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നനുവദിച്ച 20ലക്ഷം രൂപ വിനിയോഗിച്ചായിരുന്നു രണ്ട് നിലകളിലായി നിർമാണം.

നാൽപ്പതോളം കുടുംബങ്ങൾ താമസിക്കുന്ന നാല് സെന്റ് കോളനിയിൽ കമ്മ്യൂണിറ്റി ഹാൾ നിർമിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. നാല് സെന്റ് സ്ഥലത്ത് വീട് നിർമിച്ച് താമസിക്കുന്ന കുടുംബങ്ങൾക്ക് വിവാഹമടക്കമുള്ള പരിപാടികൾ നടത്തുന്നതിന് ഏറെ ബുദ്ധിമുട്ട് അനുവഭിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതിന് പരിഹാരം കാണുന്നതിനായി കോളനിയിൽ കമ്മ്യൂണിറ്റി ഹാൾ നിർമിക്കുന്നതിന് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 20ലക്ഷം രൂപ അനുവദിക്കുകയും പുതിയ കമ്മ്യൂണിറ്റി ഹാളിന്റെ നിർമ്മാണം പൂർത്തിയാക്കുകയും ചെയ്തത്.