മൂവാറ്റുപുഴ: നഗരസഭയിൽനിന്നും ബാങ്ക് മുഖേന സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങിവന്നിരുന്ന ഗുണഭോക്താക്കളിൽ എന്തെങ്കിലും കാരണത്താൽ പെൻഷൻ കിട്ടാതെ വന്നിട്ടുള്ളവർ തങ്ങളുടെ അക്കൗണ്ടുകൾ മാറ്റുന്നതിന് നടപടി സ്വീകരിക്കണം. ഗുണഭോക്താക്കൾക്ക് വന്നിട്ടുളള കുടിശിക തുക സർക്കാർ അനുവദിക്കുന്ന മുറയ്ക്ക് വിതരണം നടത്തുന്നതാണെന്ന് മുനിസിപ്പൽ സെക്രട്ടറി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടണം.