കാലടി: ഗൃഹനാഥൻ കരൾ മാറ്റിവയ്ക്കൽ ശസ്ത്രകിയക്ക് ചികിത്സാസഹായം തേടുന്നു. മലയാറ്റൂർ പഞ്ചായത്തിൽ ഇല്ലിത്തോട് സ്വദേശി മാണേക്കാട് വീട്ടിൽ കുമാരനാണ് (52) ചികിത്സാസഹായം തേടുന്നത്. ആസ്റ്റർ മെഡ്സിറ്റി ആശുപത്രിയിൽ ചികിത്സയിലാണ് . ചികിത്സയ്ക്ക് 30 ലക്ഷം രൂപ ചെലവ് വരുമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്നതാണ് കുമാരന്റെ കുടുംബം. ഇവരുടെ ചിന്തകൾക്കുമപ്പുറമാണ് ഈ തുക. മലയാറ്റൂർ പഞ്ചായത്തംഗം ലൈജി ബിജു കൺവീനറും കെ.ജെ. ബോബൻ ചെയർമാനുമായി എസ്.ബി.ഐ മലയാറ്റൂർ ശാഖയിൽ ജോയിന്റ് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട് A/CNo 40036273923. IFS കോഡ് SBINo 070999 എസ്.ബി.ഐ മലയാറ്റൂർ ശാഖ.