കളമശേരി: ദേശീയ സുരക്ഷിതത്വ ദിനത്തോടനുബന്ധിച്ച് കേരള സ്റ്റേറ്റ് പ്രൊഡക്റ്റിവിറ്റി കൗൺസിൽ സുരക്ഷിതത്വ ദിനം ആചരിച്ചു. മുൻ ചെയർമാൻ കെ.എം.അമാനുള്ള പതാക ഉയർത്തി. ഡയറക്ടർ എ.പി.ജോസ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. തുടർന്ന് ' ഭക്ഷ്യ സുരക്ഷ - ആരോഗ്യമുള്ള ജനതയെെ വാർത്തെടുക്കാൻ ' എന്ന വിഷയത്തിൽ ഓൺലൈൻ ശില്പശാല നടന്നു. സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സഹകരണത്തോടെയായിരുന്നു പരിപാടി.