മൂവാറ്റുപുഴ: കേരളാ സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ (കെ.എസ്.ബി.എ) മൂവാറ്റുപുഴ താലൂക്ക് ജനറൽബോഡി യോഗം ഭാരത് ടൂറിസ്റ്റ് ഹോമിൽ നടന്നു. സംസ്ഥാനപ്രസിഡന്റ് ഇ.എസ്. ഷാജി ഉദ്ഘാടനം ചെയ്തു. താലൂക്ക്‌ പ്രസിഡന്റ് കെ.കെ. രാജു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ എൻ അനിൽബിശ്വാസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ട്രഷറർ എം.ജെ. അനു സംഘടനാ റിപ്പോർട്ടും താലൂക്ക് സെക്രട്ടറി വി.എ.ഷക്കീർ പ്രവർത്തന റിപ്പോർട്ടും താലൂക്ക് ട്രഷറർ കെ.എം. അബ്ദുൾസലാം വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. താലൂക്ക് ജോയിന്റ് സെക്രട്ടറിമാരായ ടി.കെ. ഷിജു, ശങ്കർ.ടി. ഗണേഷ്, താലൂക്ക് വൈസ് പ്രസിഡന്റുമാരായ കെ ബിജുമോൻ, കെ.ആർ. മനോജ്, ജില്ലാ കമ്മിറ്റി അംഗം എം.എം. അനസ് എന്നിവർസംസാരിച്ചു.

സർക്കാർ ക്ഷേമനിധിയിൽ പുതിയതായി അംഗത്വം ലഭിച്ചവർക്ക് ഐഡന്റിറ്റി കാർഡും പാസ്ബുക്കും വിതരണം ചെയ്തു. മുതിർന്ന സംഘടനാ നേതാക്കളെ ആദരിച്ചു. ഗ്രീൻ ഫുട് എന്ന സർക്കാർ അംഗീകാരമുള്ള മാലിന്യ നിർമ്മാർജന കമ്പനിയുമായി ബന്ധപ്പെട്ട് ഷോപ്പുകളിലെ മുടിമാലിന്യം നീക്കംചെയ്യുന്നതിന് തീരുമാനിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ആരോഗ്യവകുപ്പുമായി ഏകോപിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കുക.സുവർണ ജൂബിലി സ്മാരകമന്ദിര നിർമ്മാണം വിജയിപ്പിക്കുന്നതിനും തീരുമാനിച്ചു.