കാലടി: ലയൺസ് ക്ലബ്ബ് മഞ്ഞപ്രയും അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസും ചേർന്ന് നാഷണൽ ഹെൽത്ത് മിഷന്റെ സഹകരണത്തോടെ നടത്തിയ സൗജന്യ പ്രമേഹരോഗ പരിശോധനാക്യാമ്പ് ലയൺസ് ക്ലബ് മുൻ ഗവർണർ ദാസ് മങ്കിടി ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ബിജു നെറ്റിക്കാടൻ അദ്ധ്യക്ഷനായി. സെക്രട്ടറി അഗസ്റ്റിൻ വല്ലത്തുകാരൻ, ജോസ് മംഗലി, ഷെറി കുരിയച്ചൻ, മനോജ്കുമാർ, ജോർജ് പുന്നയ്ക്കൽ, പൗലോസ് കല്ലുരത്ത്, രാജീവ്, ജോസ് പോൾ എന്നിവർ സംസാരിച്ചു.