കൊച്ചി : കോർപ്പറേഷന്റെ ഹീൽ പദ്ധതിയുടെ ഭാഗമായി 50-ാം ഡിവിഷൻ കമ്മിറ്റിയുടെയും പൂണിത്തുറ ഹരിത സൊസൈറ്റിയുടെയും നേതൃത്വത്തിൽ പൂണിത്തുറ മുക്കോട്ടിൽ ടെമ്പിൾ റോഡ് പെരുമ്പടപ്പ് ഗാർഡനിൽ വിഷരഹിത പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു. മേയർ അഡ്വ. എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കൗൺസിലർ ഡോ: ശൈലജ , വി.പി.ചന്ദ്രൻ, കെ.പി. ബിനു, റോയി തെക്കൻ, കെ.എ. സുരേഷ് ബാബു, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. തക്കാളി,വെണ്ട,വെള്ളരി എന്നിവയാണ് കൃഷി ചെയ്യുന്നത്.