ktm

കൊച്ചി: വിർച്വലായി നടന്ന ഇത്തവണത്തെ കേരള ട്രാവൽ മാർട്ട് ഇന്ന് സമാപിക്കും. 41 രാജ്യങ്ങളിൽ നിന്നായി 159 അന്താരാഷ്ട്ര സ്ഥാപനങ്ങളും 542 ആഭ്യന്തര സ്ഥാപനങ്ങളും കെ.ടി.എമ്മിൽ പങ്കെടുത്തു. ടൂറിസം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് മുഖ്യാതിഥിയാകുന്ന സമാപന സമ്മേളനത്തിൽ കെ.ടി.എം സൊസൈറ്റി പ്രസിഡന്റ് ബേബി മാത്യു സോമതീരം അദ്ധ്യക്ഷത വഹിക്കും.

ടൂറിസം ഡയറക്ടർ വി.ആർ. കൃഷ്ണതേജ മുഖ്യപ്രഭാഷണം നടത്തും. കെ.ടി.എം. മുൻ പ്രസിഡന്റുമാരായ അബ്രഹാം ജോർജ്, ജോസ് ഡൊമിനിക്, ഇ.എം. നജീബ്, റിയാസ് അഹമ്മദ്, സെക്രട്ടറി ജോസ് പ്രദീപ്, വൈസ് പ്രസിഡന്റ് എസ്. സ്വാമിനാഥൻ എന്നിവർ സംസാരിക്കും. www.keralatravelmart.org/GuestSignUp എന്ന വെബ്സൈറ്റിൽ പൊതുജനങ്ങൾക്കും പരിപാടി വീക്ഷിക്കാം.