കൊച്ചി: അനിയന്ത്രിതമായ വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടിയുടെ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് എൻ.ഡി.എ സംസ്ഥാന നിർവാഹ സമിതി അംഗവും നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാനുമായ കുരുവിള മാത്യൂസ് ആവശ്യപ്പെട്ടു. അസ്വാരസ്യങ്ങളും അഭിപ്രായ വ്യത്യാസങ്ങളുമില്ലാതെ എൻ.ഡി.എ തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുമെന്നും സീറ്റ് വിഭജനവും സ്ഥാനാർത്ഥി നിർണയവും അവസാന ഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.