പറവൂർ: ചേന്ദമംഗലം കൈത്തറി വസ്ത്രങ്ങളുടെ പ്രദർശനവും വിൽപനയും ‘ദി ചേല എഡിറ്റ്’ 5, 6, 7 തീയതികളിൽ കലൂർ എ.ജെ ഹാളിൽ നടക്കും. മൂന്നു ദിവസവും രാവിലെ10 മുതൽ രാത്രി 8 വരെയാണ് സമയം. ചേന്ദമംഗലം കൈത്തറി സംഘങ്ങളുടെ ഉൽപന്നങ്ങൾ സ്വകാര്യ വസ്ത്രനിർമാണ മേഖലയോട് കിടപിടിക്കാവുന്ന തലത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ പറവൂർ സർക്കിൾ സഹകരണ യൂണിയൻ ആവിഷ്കരിച്ച പദ്ധതിയാണ് ചേന്ദമംഗലം ഹെറിറ്റേജ് ഓഫ് എക്സലൻസ് ഇൻ ലൂംസ് ആൻഡ് ആർട്ടിസൻഷിപ് (ചേല).