കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്തിലെ പള്ളിക്കര കുന്നത്തുമുകളിൽ പൈപ്പുവെള്ളം മുടങ്ങിയിട്ട് ആഴ്ചകളായി. കുമാരപുരം ക്ഷേത്രത്തിന് സമീപത്തെ നൂറോളം വീടുകളാണ് പൈപ്പുവെള്ളത്തെ മാത്രം ആശ്രയിക്കുന്നത്. നിലവിലുള്ള പഴയ പൈപ്പ്ലൈൻ വഴി വെള്ളം കയറുന്നില്ലെന്ന കാരണമാണ് വാട്ടർ അതോറി​റ്റി അധികൃതർ പറയുന്നത്. ഇതിനായി പുതിയ പൈപ്പ്ലൈൻ സ്ഥാപിക്കണം. പൈപ്പിടുന്നതിന് പള്ളിക്കരയിലെ പ്രധാനറോഡ് കുഴിക്കണം. പൊതുമാരാമത്ത് വകുപ്പിന്റെ അനുമതി ലഭിച്ചാൽ മാത്രമേറോഡ് കുഴിക്കാനാകൂ. അനുമതിക്കായി വാട്ടർ അതോറി​റ്റി കത്ത് നൽകിയെങ്കിലും രണ്ടാഴ്ച കഴിഞ്ഞിട്ടും തീരുമാനമായില്ല. നിലവിൽ വെള്ളം പണം കൊടുത്ത് വാങ്ങുകയാണ് പ്രദേശവാസികൾ.