പറവൂർ: സഹകാർ ഭാരതി പറവൂർ താലൂക്ക് പഠനശിബിരം ഏഴിന് മന്നം വേൽമുരുക വിദ്യാനികേതനിൽ നടക്കും. രാവിലെ പത്തിന് സീമാ ജാഗരൺമഞ്ച് ദേശീയ സംയോജകൻ എ. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സഹകാർ ഭാരതി മെമ്പർഷിപ്പ് ഉദ്ഘാടനവും നടക്കും. പതിനൊന്നിന് കാർഷികാധിഷ്ഠിത ഗ്രാമവികാസം എന്ന വിഷയം ബി. ജയചന്ദ്രൻ അവതരിപ്പിക്കും. പന്ത്രണ്ടിന് അക്ഷയശ്രീയുടെ പ്രവർത്തനത്തെക്കുറിച്ച് സഹകാർ ഭാരതി സംസ്ഥാന സെക്രട്ടറി പി. പ്രദീപ്കുമാർ വിശദീകരിക്കും. പന്ത്രണ്ടരയ്ക്ക് അക്ഷയശ്രീകൾക്കായുള്ള ബാങ്ക് വായ്പാപദ്ധതികളെ സംബന്ധിച്ച് ധനലക്ഷ്മി ബാങ്ക് മൈക്രോഫിനാൻസ് ഇൻചാർജ് രാജേഷ് അലക്സ് ക്ലാസെടുക്കും. രണ്ടിന് സഹകാർ ഭാരതിയെക്കുറിച്ച് സംസ്ഥാന സംഘടനാ സെക്രട്ടറി കെ.ആർ. കണ്ണനും ക്ലാസെടുക്കും.