പട്ടിമറ്റം: തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എറണാകുളം റൂറൽ ജില്ലയിൽ സ്‌പെഷ്യൽ പൊലീസ് ഓഫീസർമാരെ നിയമിക്കുന്നു. താത്പപര്യമുള്ള എൻ.സി.സി കേഡ​റ്റുകൾ, സർവീസിൽ നിന്ന് വിരമിച്ച പൊലീസ്, എക്‌സൈസ്, ഫയർഫോഴ്‌സ്, സൈനിക,അർദ്ധസൈനിക ഉദ്യോഗസ്ഥർ, എസ്.പി.സി പരിശീലനം പൂർത്തിയാക്കിയ പതിനെട്ട് വയസ് കഴിഞ്ഞവർക്കും അപേക്ഷിക്കാം. രണ്ട് ദിവസത്തേക്കാണ് നിയമനം. തിരഞ്ഞെടുക്കുന്നവർക്ക് പ്രത്യേക പരിശീലനം നൽകും. ആധാർകാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പുകളും അപേക്ഷയും സഹിതം തൊട്ടടുത്ത പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെടണം.