പറവൂർ: പറവൂർ കച്ചേരി മൈതാനിയിൽ പുതിയ കോടതി സമുച്ചയം നിർമ്മിക്കുന്നതിന് ഉടമസ്ഥാവകാശം റവന്യൂവകുപ്പിൽ നിലനിർത്തി ആഭ്യന്തര വകുപ്പിന് കൈമാറിക്കൊണ്ടു സർക്കാർ ഉത്തരവിറങ്ങി. സി.പി.ഐ അഭിഭാഷക സംഘടനയായ ഐ.എ.എൽ ജില്ലാ ജോയിന്റ് സെക്രട്ടറി സുജയ്‌ സത്യൻ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ കഴിഞ്ഞ മാസം രണ്ടിനുണ്ടായ ഉത്തരവിനെ തുടർന്നാണ് സർക്കാർ തീരുമാനം. ഇതോടെ കോടതി സമുച്ചയം നിർമ്മിക്കാൻ അമ്പത് സെന്റ്‌ സ്ഥലം അനുവദിച്ചുകിട്ടുന്നതിന് ഒരു ദശാബ്ദക്കാലമായുള്ള കാത്തിരിപ്പിന് പരിസമാപ്തിയായി. ഖരമാലിന്യ പ്ലാന്റ് സ്ഥാപിച്ചിട്ടുള്ള നാലരസെന്റുകൂടി കോടതിക്കെട്ടിടം നിർമ്മാണത്തിന് ലഭ്യമാക്കാൻ ധാരണയുണ്ട്.