കൊച്ചി : നിയമസഭാ തിരഞ്ഞെടുപ്പിൽ പുതുതായി എർപ്പെടുത്തിയ പോസ്റ്റൽ വോട്ടിംഗ് സൗകര്യത്തിനായുള്ള അപേക്ഷകളുടെ വിതരണം ഇന്ന് ആരംഭിക്കും. 80 വയസിന് മുകളിൽ പ്രായമുള്ളവർ, ഭിന്നശേഷിക്കാർ, കൊവിഡ് രോഗികൾ എന്നിവർക്കാണ് ഇത്തവണ തിരഞ്ഞെടുപ്പ് കമ്മീഷൻ പുതുതായി പോസ്റ്റൽ വോട്ടിംഗ് സൗകര്യം ഒരുക്കിയത്. ഇതിനുള്ള അപേക്ഷ ഫോമുകൾ ബൂത്ത് ലെവൽ ഓഫീസർമാർ അർഹരായ സമ്മതിദായകരുടെ വീടുകളിൽ നേരിട്ട് എത്തിക്കും. പൂരിപ്പിച്ച ഫോമുകൾ ഈ മാസം 17നകം തിരിച്ചേൽപ്പിക്കണം.