dr-n-ramachandran-nair-7
ഡോ. എൻ. രാമചന്ദ്രൻ നായർ

ആലുവ: യു.സി. കോളജിന് സമീപം (സ്പ്രിങ് ബ്രൂക്ക് ഹൗസ്) ഹരിത നഗറിൽ ഡോ.എൻ. രാമചന്ദ്രൻ നായർ (79 - റിട്ട. സൂപ്രണ്ട്, ഗവ. ആശുപത്രി, ആലുവ) നിര്യാതനായി . തെക്കേ വെളിയത്തുനാട് എൻ.എസ്.എസ്. കരയോഗം പ്രസിഡന്റും ആലുവ മെഡിഹെവൻ ആശുപത്രിയിൽ ഓർത്തോപീഡിക് സർജനുമായിരുന്നു. ഭാര്യ: എസ്. താര. മക്കൾ: രാമനാരായൺ (മുംബൈ), ജാനകി (സിംഗപ്പൂർ), രാജ്കിരൺ (ബംഗളൂരു). മരുമക്കൾ: ലക്ഷ്മി, പ്രവീൺ, ഇന്ദു. സംസ്‌കാരം നാളെ (ശനി) രാവിലെ 10ന് വീട്ടുവളപ്പിൽ.