അങ്കമാലി: അങ്കമാലി അസംബ്ളി നിയോജക മണ്ഡലത്തിൽ ബി.ജെ.പി മത്സരിക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് പി.സി.തോമസ് വിഭാഗത്തിനായിരുന്നു അങ്കമാലിസീറ്റ് . ഇത്തവണ ഘടകക്ഷികൾ ഒന്നും സീറ്റ് അവകാശവാദം ഉന്നയിച്ചിട്ടില്ലെന്നാണ് സൂചന.

അങ്കമാലി നിയോജകണ്ഡലം കമ്മിറ്റി മൂന്ന് പേരുടെ സാദ്ധ്യതാപട്ടിക മേൽഘടകത്തിന് സമർപ്പിച്ചിട്ടുണ്ട്.. നിയോജകമണ്ഡലം പ്രസിഡന്റ് മനോജ് നാരായണൻ, ജനറൽ സെക്രട്ടറി ബിജു പുരുഷോത്തമൻ , ജില്ലാ കമ്മിറ്റിഅംഗം അഡ്വ. തങ്കച്ചൻ വർഗീസ് എന്നിവരുടെ പേരുകളാണ് മേൽ ഘടകത്തിന് നൽകിയിട്ടുള്ളത്.