കിഴക്കമ്പലം: പള്ളിക്കര പൗരസമിതിയുടെയും ആലുവ ഐ.എം.എയുടെയും സംയുക്താഭിമുഖ്യത്തിൽ ഞായറാഴ്ച രാവിലെ 9.30 മുതൽ മോറക്കാല ഹയർ സെക്കൻഡറി സ്കൂളിൽ വനിതാ രക്തദാനക്യാമ്പ് നടക്കും. ജില്ല ഡെവലപ്പ്മെന്റ് കമ്മീഷണർ അഫ്സാന പർവീൺ ഉദ്ഘാടനം ചെയ്യും. കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡന്റ് എം.വി. നിതമോൾ, വടവുകോട് ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനു അച്ചു, അർച്ചന രവി തുടങ്ങിയവർ പങ്കെടുക്കും. രജിസ്ട്രേഷന്: 9744950111, 9946653777.