ldf
എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ ആലുവയിൽ സംഘടിപ്പിച്ച 'അടുപ്പുപൂട്ടൽ സമരം' ജോൺ ഫെർണാണ്ടസ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ഇന്ധനവില വർദ്ധനവിനെതിരെ എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ ആലുവയിൽ സംഘടിപ്പിച്ച അടുപ്പുപൂട്ടൽ സമരംജോൺ ഫെർണാണ്ടസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആലുവ, പറവൂർ, അങ്കമാലി നിയോജക മണ്ഡലം കമ്മിറ്റികൾ സംയുക്തമായി ദേശീയപാതയിൽ പറവൂർ കവലയിലായിരുന്നു വേറിട്ട സമരം നടത്തിയത്. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം കമല സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. ടെൽക്ക് ചെയർമാൻ എൻ.സി. മോഹനൻ, ജി.സി.ഡി.എ ചെയർമാൻ വി. സലിം, പി.എസ്. ഷൈല, വി.പി. ശശീന്ദ്രൻ, പി.കെ. സോമൻ, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം എം.ടി. നിക്‌സൺ, എ. ഷംസുദ്ദീൻ, എ.പി. ഉദയകുമാർ, ജില്ലാ പഞ്ചായത്തംഗം രവീന്ദ്രൻ, എം.കെ. ബാബു, വി.എം. ശശി, ഇ.പി. സെബാസ്റ്റ്യൻ, പി.എം. സലിം, ടി.ആർ. ബോസ്, പി.കെ. സുരേഷ്, കെ.പി. വിശ്വനാഥൻ, കെ.എം. കുഞ്ഞുമോൻ എന്നിവർ സംസാരിച്ചു.