mla
അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് കോൺഗ്രസ് തുറവൂർ മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ നടന്ന ജനകീയ പ്രതിഷേധസംഗമം റോജി എം ജോൺ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: പെട്രോൾ,ഡീസൽ പാചകവാതകവില വർദ്ധനവിനെതിരെ അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് കോൺഗ്രസ് തുറവൂർ മണ്ഡലം കമ്മറ്റിയുടെ നേത്യത്വത്തിൽ ജനകീയ പ്രതിഷേധസംഗമം നടത്തി. തുറവൂർ ജംഗഷനിൽ നടന്ന പ്രതിഷേധ സംഗമം റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സിനോബി ജോയ് അദ്ധ്യക്ഷത വഹിച്ചു. പി.ജെ. ജോയ് മുഖ്യപ്രഭാഷണം നടത്തി.