snhss-n-paravur
പറവൂർ പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ക്കാഷ് അവാർഡുകൾ പറവൂർ നഗരസഭ പൊതുമരാമത്തു വകുപ്പ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജി നമ്പ്യത്ത് വിതരണം ചെയ്യുന്നു.

പറവൂർ: പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ പ്ളസ് ടു പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ളസ് ലഭിച്ച ഇരുപത്തിയെട്ട് വിദ്യാർത്ഥികൾക്ക് കാഷ് അവാർഡുകൾ നൽകി അനുമോദിച്ചു. പറവൂർ നഗരസഭ പൊതുമരാമത്തു വകുപ്പ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജി നമ്പ്യത്ത് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ പി.എസ്. ഹരിദാസ്, ഈഴവസമാജം സെക്രട്ടറി എം.കെ. സജീവ്, പ്രിൻസിപ്പൽ ജാസ്മിൻ, പി.ടി.എ വൈസ് പ്രസിഡന്റ് മേരി പാപ്പച്ചൻ, മാതൃസംഘം കൺവീനർ ബിന്ദു, പി.പി. രേഖ, കെ.എസ്. ഷൈബ എന്നിവർ സംസാരിച്ചു.