കോലഞ്ചേരി: എൽ.ഡി.എഫ് കുന്നത്തുനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജനസഭകൾ തുടങ്ങി. 'വളരുന്ന കേരളം തളരുന്ന കുന്നത്തുനാട്: വികസന മുരടിപ്പിന്റെയും കെടുകാര്യസ്ഥതയുടെയും പത്ത് വർഷങ്ങൾ' എന്ന മുദ്റാവാക്യമുയർത്തിയാണ് എൽ.ഡി.എഫ് ജനസഭകൾ നടത്തുന്നത്. മണ്ഡലംതല ഉദ്ഘാടനം കക്കാട്ടുപാറയിൽ സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്തു. പ്രൊഫ. ജോർജ് കെ.ഐസക്ക് അദ്ധ്യക്ഷനായി. മണ്ഡലം സെക്രട്ടറി സി.ബി. ദേവദർശനൻ, എം.എൻ. മോഹനൻ, എ.ആർ. രാജേഷ്, എം.എൻ. അജിത് എന്നിവർ സംസാരിച്ചു. മുണേലിമുകളിൽ ജില്ലാ സ്‌പോർട് കൗൺസിൽ പ്രസിഡന്റ് അഡ്വ. പി.വി. ശ്രീനിജിനും പെരിങ്ങാലയിൽ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി എ.എ. അൻഷാദും പഴന്തോട്ടത്ത് ജോൺ ഫെർണാണ്ടസ് എം.എൽ.എയും കുമ്മനോട് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം പി.ആർ. മുരളീധരനും വിമ്മലയിൽ ജില്ലാ കമ്മിറ്റിയംഗം അഡ്വ. കെ.എസ്. അരുൺകുമാറും ബ്രഹ്മപുരത്ത് ഏരിയാ സെക്രട്ടറി സി.കെ. വർഗീസും ഉദ്ഘാടനം ചെയ്തു.