കോലഞ്ചേരി: കുന്നത്തുനാട് മണ്ഡലത്തിൽ സി.പി.എമ്മിനെ അപകീർത്തിപ്പെടുത്താൻ വേണ്ടി നടത്തിയ പോസ്റ്റർ പ്രചരണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പൊതുജനമദ്ധ്യത്തിൽ പാർട്ടിക്ക് അവമതിപ്പുണ്ടാക്കുകയെന്ന ലക്ഷ്യമാണ് ഇതിന് പിന്നിൽ. മണ്ഡലത്തിലെ സ്ഥാനാർത്ഥിയെ സംബന്ധിച്ച് തീരുമാനിച്ചിട്ടില്ലെന്നിരിക്കെ ഇരുട്ടിന്റെ മറവിൽ പാർട്ടിയേയും നേതാക്കൻമാർക്കും അവമതിപ്പുണ്ടാക്കാനുള്ള നീക്കത്തിനെതിരെ ജാഗ്രതപാലിക്കണം. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളടക്കം ശേഖരിച്ച് പ്രതികളെ പിടികൂടണമെന്ന് മണ്ഡലം സെക്രട്ടറി സി.ബി. ദേവദർശനൻ ആവശ്യപ്പെട്ടു.