കോലഞ്ചേരി: കഴിഞ്ഞ തദ്ദേശഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച ഉദ്യോഗസ്ഥർക്കും വീഡിയോ, ഫോട്ടോഗ്രഫർമാർക്കും വാഹനവാടകയും ലൈറ്റ് ആൻഡ് സൗണ്ട് വാടക, ഹോട്ടലുകൾക്കു നൽകേണ്ട തുകയുൾപ്പെടെ നിരവധിപേർക്ക് മുഴുവൻ പ്രതിഫലവും നൽകിയിട്ടില്ലെന്ന് പരാതി. അടുത്ത തിരഞ്ഞെടുപ്പ് സമാഗതമായിരിക്കെ മുൻ തിരഞ്ഞെടുപ്പിന് ലഭിക്കേണ്ട പ്രതിഫലം ഉടൻ നൽകണമെന്നാണ് ഇവരുടെ ആവശ്യം.