ആലുവ: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എറണാകുളം റൂറൽ ജില്ലയിൽ സ്‌പെഷ്യൽ പൊലീസ് ഓഫീസർമാരെ നിയമിക്കും. പോളിംഗ് ബൂത്തുകളിൽ സ്‌പെഷ്യൽ പൊലീസ് ഓഫീസറായി ജോലി ചെയ്യാൻ താത്പര്യമുള്ള എൻ.സി.സി കേഡറ്റുകൾ, സർവീസിൽ നിന്നും വിരമിച്ച പൊലീസ്, എക്‌സൈസ്, ഫയർഫോഴ്‌സ്, സൈനിക അർദ്ധസൈനിക ഉദ്യോഗസ്ഥർ, എസ്.പി.സി പരിശീലനം പൂർത്തിയാക്കിയ 18 വയസ് കഴിഞ്ഞവർ എന്നിവർക്ക് അപേക്ഷിക്കാമെന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് അറിയിച്ചു. രണ്ട് ദിവസത്തേക്കായിരിക്കും നിയമനം. തിരഞ്ഞെടുക്കുന്നവർക്ക് പ്രത്യേക പരിശീലനം നൽകും. ആധാർകാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പുകളും അപേക്ഷയും സഹിതം സമീപത്തെ പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെടണം.