തൃക്കാക്കര : തൃക്കാക്കര നഗരസഭ പണികഴിപ്പിച്ച റോഡ് ജനകീയ ഉദ്ഘാടനം നടത്തി. അത്താണി നെടുംകുളങ്ങര മല റോഡ് ആണ് പ്രദേശത്തെ പതിനെട്ട് വീട്ടമ്മമാർ ചേർന്ന് ഉദ്ഘാടനം ചെയ്തത്. ഇന്നലെ വൈകിട്ട് അഞ്ചുമണിക്ക് നടന്ന ചടങ്കിൽ പ്രദേശത്തെ ഏറ്റവും പ്രായമുള്ള വീട്ടമ്മയായ നബീസ അലീ ബാവയുടെ നേതൃത്വത്തിലാണ് ജനകീയ ഉദ്ഘാടനം നിർവഹിച്ചത്. പതിനഞ്ചാം വാർഡ് കൗൺസിലർ പി.സി മനൂപിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അഞ്ചുലക്ഷം രൂപ മുടക്കിയാണ് റോഡ് നിർമ്മിച്ചിരിക്കുന്നത്. ഈ റോഡ് പതിനെട്ട് വീട്ടുകാർക്ക് നേരിട്ട് പ്രയോജനം ലഭിക്കും.കഴിഞ്ഞ നാലുവർഷമായി തർക്കത്തിലായിരുന്ന റോഡ് വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ തർക്കങ്ങൾ പരിഹരിച്ച ശേഷമാണ് നിർമ്മാണം ആരംഭിച്ചത്.അരകിലോമീറ്ററോളം നീളത്തിലുള്ള റോഡ് കട്ടവിരിച്ചു മനോഹരമാക്കിയിരിക്കുന്നത്.
ഇനി വരാനിരിക്കുന്നത് ജനകീയ ഉദ്ഘാടനങ്ങളുടെ കാലമാണ്.ജനങ്ങളുടെ നികുതിപ്പണം കൊണ്ട് നിർമ്മിക്കുന്ന പദ്ധതികൾ ഗുണഭോക്താക്കൾ തന്നെ ഉദ്ഘാടനം ചെയ്യണം.റോഡ് നിർമ്മാണം ആരംഭിച്ചപ്പോൾ തന്നെ ജനകീയ ഉദ്ഘാടനമെന്ന ആശയം മനസ്സിൽ ഉണ്ടായിരുന്നു. ഇത് ഒരു മാതൃകയാവട്ടെ.വാർഡ് കൗൺസിലർ പി .സി മനൂപ് പറഞ്ഞു.