ആലുവ: മാസങ്ങളായി മുടങ്ങിയ ഗാർഹിക പാചകവാതക സബ്‌സിഡി കേന്ദ്ര സർക്കാർ ഉടൻ പുന:സ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് (ജോസഫ്) സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ഡൊമിനിക് കാവുങ്കൽ ആവശ്യപ്പെട്ടു. സാധാരണക്കാരുടെ ജനജീവിതത്തെ താളം തെറ്റിക്കുന്ന ഇന്ധന, പാചകവാതക വിലവർദ്ധനയ്‌ക്കെതിരെയും കർഷകരെയും സാധാരണക്കാരെയും ദുരിതത്തിലാക്കുന്ന കാര്യത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ മത്സരിക്കുകയാണെന്നും കുറ്റപ്പെടുത്തി.