കൊച്ചി: തലയോലപ്പറമ്പ് മുദ്ര കൾച്ചറൽ ആൻഡ് ആർട്ട് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ എം.എൽ.എ കെ.ആർ. നാരായണനെ അനുസ്മരിക്കുന്നു. വൈക്കം സത്യാഗ്രഹം ഉൾപ്പെടെ കേരളത്തിന്റെ നവോത്ഥാനപ്രസ്ഥാനങ്ങളിലെ സജീവപ്രവർത്തകനായിരുന്നു തലയോലപ്പറമ്പ് സ്വദേശിയും കോൺഗ്രസ് നേതാവുമായിരുന്ന കെ.ആർ. നാരായണൻ. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. ഷാജിമോൻ ഉദ്ഘാടനം ചെയ്യും. മുദ്ര കൾച്ചറൽ ആന്റ് ആർട്ട് സൊസൈറ്റി പ്രസിഡന്റ് എം.ജി. രാഘവൻ അദ്ധ്യക്ഷത വഹിക്കും.