ldf
മൂവാറ്റുപുഴയിൽ നടന്ന എൽ.ഡി.എഫ് സമരസായാഹ്നം ബാബു പോൾ ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: പെട്രോൾ, ഡീസൽ, പാചകവാതക വിലവർദ്ധനവിനെതിരെ എൽ.ഡി.എഫിന്റെ ആഭിമുഖ്യത്തിൽ മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന് സമീപം അടുപ്പുപൂട്ടി സമരസായാഹ്നം സംഘടിപ്പിച്ചു. സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം ബാബു പോൾ ഉദ്ഘാടനം ചെയ്തു.സി പി എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി എം ഇസ്മയിൽ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസിൽനിന്ന് രാജിവെച്ച് എൽ.ഡി.എഫിനൊപ്പം ചേർന്ന കോൺഗ്രസ് മാറാടി മണ്ഡലം മുൻ പ്രസിഡന്റും മാറാടി പഞ്ചായത്ത് മുൻ പ്രസിഡന്റുമായ കെ.എൻ. സാബുവിനെ പി.എം. ഇസ്മയിൽ, എൽദോ എബ്രാഹാം എം.എൽ.എ എന്നിവർ ചേർന്ന് സ്വീകരിച്ചു. കൂത്താട്ടുകുളം,മൂവാറ്റുപുഴ, കോലഞ്ചേരി, കോതമംഗലം, കവളങ്ങാട് മേഖലകളിൽ നിന്നുള്ള പ്രവർത്തകരാണ് സമരസായാഹ്നത്തിൽ പങ്കെടുത്തത്.