കൊച്ചി: കടൽകയറ്റ പ്രശ്‌നത്തിന് പരിഹാരം ആവശ്യപ്പെട്ട് ചെല്ലാനം കൊച്ചി ജനകീയ വേദിയുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന അനിശ്ചിതകാല റിലേ നിരാഹാര സമരത്തിന്റെ ഭാഗമായി ഇന്ന് കൊച്ചിൻ പോർട്ട് ഉപരോധിക്കുമെന്ന് ഭാരവാഹികളായ ജോസഫ് അറയ്ക്കൽ, മറിയാമ്മ ജോർജ്ജ് കുരിശിങ്കൽ, ജോസഫ് ജയൻ കുന്നേൽ എന്നിവർ അറിയിച്ചു. ചെല്ലാനം കൊച്ചി തീരമേഖലയിലെ കടൽകയറ്റം രൂക്ഷമാക്കുന്നതിന് മുഖ്യ കാരണമായ പോർട്ട് കടൽകയറ്റ പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കാൻ മുൻകൈ എടുക്കണമെന്നാണ് ജനകീയ വേദിയുടെ മുഖ്യ ആവശ്യങ്ങളിലൊന്ന്. രാവിലെ ഐലന്റിലെ പഴയ റയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് മാർച്ച് ആരംഭിക്കും.