പറവൂർ: കെടാമംഗലം പപ്പുകുട്ടി സ്മാരക വായനശാലയും ശാസ്ത്ര സാംസ്കാരികോത്സവം സംഘാടക സമിതിയും ചേർന്ന് കേരള വികസനത്തിന്റെ സഞ്ചാരവഴികൾ എന്ന വിഷയത്തിൽ സെമിനാർ നടത്തി.പറവൂർ ബ്ലോക്ക് പഞ്ചായത്തംഗം സി.എം. രാജഗോപാൽ അദ്ധ്യക്ഷനായി. ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റി അംഗം എം.കെ. രാജേന്ദ്രൻ വിഷയം അവതരിപ്പിച്ചു. ഏഴിക്കര പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമ്മിതി അദ്ധ്യക്ഷൻ എം.എസ്. രതീഷ്, സി.പി. ജയൻ, എസ്. രാജൻ, ഷീബ സൈലേഷ് എന്നിവർ സംസാരിച്ചു.