കൊച്ചി: ശിവസേന സംസ്ഥാന ഘടകത്തിൽ നിന്ന് രാജിവച്ചവർ ഭാരതീയ ശിവസേന എന്ന പുതിയ പാർട്ടി രൂപീകരിച്ചു. സംസ്ഥാന പ്രസിഡന്റായി അനിൽ ദാമോദർ, സംഘടനാ സെക്രട്ടറിയായി ദിലീപ് ചെറുവള്ളി എന്നിവരെ തിരഞ്ഞെടുത്തു.സംസ്ഥാന പ്രസിഡന്റ് എം.എസ്. ഭുവനചന്ദ്രന്റെ ഏകാധിപത്യത്തിൽ പ്രതിഷേധിച്ച് ആയിരത്തോളം പ്രവർത്തകർ രാജിവച്ചതായി അനിൽ ദാമോദർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.മറ്റു ഭാരവാഹികളായി ശൂരനാട് ഹരി (വൈസ് പ്രസിഡന്റ് ), തുളസീദാസ് (സെക്രട്ടറി), സതീഷ് പാരിപ്പിള്ളി (ഖജാൻജി). 11 ജില്ലാ പ്രസിഡന്റുമാരെയും തിരഞ്ഞെടുത്തു.