
കൊച്ചി: കേരളത്തിലെ റംസാൻ ദിനമായ മേയ് 13ന് നിശ്ചയിച്ചിരുന്ന സി.ബി.എസ്.ഇയുടെ പത്ത്, പ്ളസ് ടു പരീക്ഷകൾ മാറ്റിവച്ചു.
പത്താം ക്ളാസ് പരീക്ഷ ജൂൺ അഞ്ചിനും പ്ളസ് ടു ജൂൺ എട്ടിനും നടത്തും. മറ്റു പരീക്ഷകളും പുനക്രമീകരിച്ച്
പുതിയ പരീക്ഷാ കലണ്ടർ സി.ബി.എസ്.ഇ പുറത്തിറക്കി.
ദേശീയ കലണ്ടർ പ്രകാരം മേയ് 14നാണ് റംസാൻ.അതു പ്രകാരമാണ് പരീക്ഷ നിശ്ചയിച്ചത്. കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്കൂൾസ് ജനറൽ സെക്രട്ടറി ഡോ. ഇന്ദിരാ രാജൻ ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തി കേന്ദ്രസഹമന്ത്രി വി. മുരളീധരനും സി.ബി.എസ്.ഇ ചെയർമാനും നിവേദനം നൽകിയിരുന്നു.