മൂവാറ്റുപുഴ: 2020-21 വർഷത്തെ മൂവാറ്റുപുഴ വിദ്യാഭ്യാസ ഉപജില്ലയിലെ മികച്ച പി.ടി.എ.യ്ക്കുള്ള അവാർഡ് കടാതി ഗവ.യു.പി. സ്‌കൂളിന് സമ്മാനിച്ചു. കൊവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് സ്‌കൂളിൽ നടന്ന ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോളിമോൻ സി.വൈ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വിജയ രവി ഹെഡിമിസ്ട്രസ് ലത എബ്രഹാമിന് അവാർഡ് കൈമാറി. വാളകം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജിത സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ലത എബ്രഹാം. മുൻ പഞ്ചായത്ത് ഭാരവാഹികളായിരുന്ന ലീല ബാബു, ഷീല മത്തായി, മേക്കടമ്പ് സഹകരണ ബാങ്ക് പ്രസിഡന്റ് എ.സി.എൽദോസ്, ബാബു ഐസക് , പി.ടി.എ.പ്രസിഡന്റ് ബിജു എബ്രഹാംഎന്നിവർ സംസാരിച്ചു.