മൂവാറ്റുപുഴ: വെള്ളൂർക്കുന്നം മഹാദേവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം 9 മുതൽ 11വരെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആഘോഷിക്കും. 9ന് രാവിലെ 6ന് ഗണപതിഹോമം, 6.30ന് കൃഷ്ണാഭിഷേകം, രുദ്രാഭിഷേകം, വൈകിട്ട് 6.30ന് ദീപാരാധന, ചുറ്റുവിളക്ക്, 10ന് രാവിലെ പതിവ്പൂജകൾക്ക് ശേഷം വൈകിട്ട് 6.30ന് പ്രദോഷപൂജ, ദീപാരാധന, ചുറ്റുവിളക്ക്, മഹാശിവരാത്രി ദിവസമായ 11ന് രാവിലെ പതിവ്പൂജകൾ, 9മുതൽ ശ്രീബലി എഴുന്നള്ളിപ്പ്, വൈകിട്ട് 5മുതൽ കാഴ്ചശ്രീബലി, 60.30മുതൽ പുഷ്പാഭിഷേകം, ചുറ്റുവിളക്ക്, 7ന് ദീപാരാധന, വെടിക്കെട്ട്, രാത്രി 9ന് ശിവരാത്രി വിശേഷാൽ പൂജകൾ, 12ന് മഹാശിവരാത്രി അഭിഷേകം, 1ന് വിളക്കിനെഴുന്നള്ളിപ്പ്, വലിയ കാണിക്ക, 2ന് ഇറക്കി എഴുന്നള്ളിപ്പ്പ്രണാമം.