മൂവാറ്റുപുഴ: കേരള എൻ.ജി.ഒ യൂണിയൻ ജില്ലാ കലാ സമിതി സംഘസംസ്കര സംഘടിപ്പിച്ച നേരറിവുകൾ ജില്ലാ കലാജാഥക്ക് മൂവാറ്റുപുഴയിൽ സ്വീകരണം നൽകി. മൂവാറ്റുപുഴയിലെത്തിയ കലാജാഥയെ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് സ്വീകരണ സ്ഥലത്തേക്ക് ആനയിച്ചത്. മാർച്ച് 1ന് പള്ളുരുത്തിയിൽ ജോൺ ഫെർണാണ്ടസ് എം.എൽ.എ ഉദ്ഘാടനം ചെയ്ത കലാ ജാഥയാണ് മൂവാറ്റുപുഴയിൽ എത്തിയത്. ഇടശേരിയുടെ വിഖ്യാത കവിതയായ കുടിയിറക്കം പശ്ചാത്തലമാക്കിയ നൃത്താവിഷ്കാരം, സമകാലീന ഇന്ത്യയുടെ അവസ്ഥ അനാവരണം ചെയ്യുന്ന "ഇന്ത്യ 2021" എന്ന സംഗീത ശില്പം,"നേരിന്റെ നേര് " നാടകം, "ചെകുത്താനും ചെകുത്താച്ചിയും "* സ്കിറ്റ് എന്നിവയാണ് കലാജാഥയിൽ അവതരിപ്പിച്ചത്.
ജാഥ കോ- ഓർഡിനേറ്റർ എൻ.എം. രാജേഷ് , എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം സി.എസ്. സുരേഷ് കുമാർ, സംസ്ഥാന കമ്മിറ്റിയംഗം സി.കെ. സതീശൻ എന്നിവർ നേതൃത്വം നൽകി.വിവിധ സംഘടനകളുടെ പ്രതിനിധികരിച്ച് യു.ആർ.ബാബു, സി.കെ.സോമൻ, മിഥുൻ സി.കുമാർ , സുശീല, വാസുദേവൻ, കെ.കെ.പുഷ്പ , ബെന്നിമാസ്റ്റർ , സി.കെ.ഉണ്ണി, പി.എം.ഇബ്രാഹിം, എന്നിവർ ജാഥയെ സ്വീകരിച്ചു.