library
തുറവൂർ ചരിത്ര ഹൈടെക് ലൈബ്രറിയുടെ നവീകരിച്ച കെട്ടിടം ലൈബ്രറി കൗൺസിൽ സംസ്ഥാന പ്രസിഡന്റ് ഡോ.കെ.വി കുഞ്ഞിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: തുറവൂർ ചരിത്ര ഹൈടെക് ലൈബ്രറിയുടെ നവീകരിച്ച കെട്ടിടം ലൈബ്രറി കൗൺസിൽ സംസ്ഥാന പ്രസിഡന്റ് ഡോ.കെ.വി. കുഞ്ഞിക്കൃഷ്ണനും ഈ വിജ്ഞാനകേന്ദ്രം ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഷാജിയും ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് സി.ടി. ജോസഫ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തിന്റെ നാല് ലക്ഷം രൂപ ചെലവഴിച്ചാണ് നിർമാണം നടന്നത്. തുറവൂർ പഞ്ചായത്തിൽ എസ്.എസ്.എൽ.സിക്ക് ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് അവാർഡ് നൽകി. വാർഡ് അംഗം എം.എം. പരമേശ്വരനെ ആദരിച്ചു. . ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എം.പി. മാർട്ടിൻ, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കെ.കെ. സുരേഷ്, എം.വി. മോഹനൻ, കെ.പി. രാജൻ, ഇ.വി. തരിയൻ, ലൈബ്രറി സെക്രട്ടി വി.എൻ. വിശ്വംഭരൻ, ജിഷ ബിജു മേരി ഫ്രാൻസിസ്, ഉഷ മോഹനൻ, ഷൈനി സാജു എന്നിവർ സന്നിഹിതരായിരുന്നു.