തൃപ്പൂണിത്തുറ: സ്വജനസമുദായസഭ വാർഷിക ദിനത്തോടനുബന്ധിച്ച് കുടുംബസംഗമം നടത്തി.കല്ലുമഠത്തിൽ കെ.എൻ. സുർജിത്തിന്റെ ഭവനത്തിൽ ചേർന്ന യോഗം സെക്രട്ടറി വി.എസ്. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് വി.ആർ. സുഗേഷ്‌കുമാർ അദ്ധ്യക്ഷനായി. കെ.എൻ. പ്രസന്ന, ഐ.സി. ഗോപിനാഥ്, പി.വി. വേണു തുടങ്ങിയവർ പ്രസംഗിച്ചു