അങ്കമാലി: എൽ.ഡി.എഫ് അങ്കമാലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അങ്കമാലി വിഷൻ 2030 വികസനരേഖ അവതരണവും ചർച്ചയും നടന്നു. സി.എസ്.എ അങ്കണത്തിൽ മന്ത്രി ഡോ.കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്തു. മുൻമന്ത്രി അഡ്വ.ജോസ് തെറ്റയിൽ അദ്ധ്യക്ഷനായി. സി.പി.എം മണ്ഡലം സെക്രട്ടറി എം.പി. പത്രോസ് വികസനരേഖ അവതരിപ്പിച്ചു. വ്യാപാരി വ്യവസായി സമിതി മേഖലാ പ്രസിഡന്റ് ഡേവീസ് പാത്താടൻ, അങ്കമാലി മർച്ചന്റ്‌സ് പ്രസിഡന്റ് എൻ.വി. പോളച്ചൻ, അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റൽ സി.ഇ.ഒ നീലകണ്ഠൻ, മോണിംഗ് സ്റ്റാർ കോളേജ് സ്‌പോർട്‌സ് ഡയറക്ടർ ഡോ.മെറ്റിൽഡ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.