പറവൂർ: പറവൂർ സഹകരണ ബാങ്ക് പ്രളയദുരിതാശ്വസത്തിന്റെ ഭാഗമായി കുടുംബശ്രീ - അയൽക്കൂട്ടങ്ങൾക്ക് വിതരണം ചെയ്ത ധനശ്രീ റീസർജന്റെ കേരള ലോൺ സ്കീം ലോണുകൾക്ക് സർക്കാർ അനുവദിച്ചു നൽകിയ 76,000 രൂപ സബ്സിഡി വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.എ. വിദ്യാനന്ദൻ ഉദ്ഘാടനം ചെയ്തു. നന്മകുടുംബശ്രീ അയൽക്കൂട്ടത്തിന് ആദ്യ തുക കൈമാറി.