മൂവാറ്റുപുഴ: മൂവാറ്റുപുഴ മണ്ഡലത്തിന്റെ ഭാവി വികസനം എന്തായിരിക്കണം എന്നുള്ള പൊതുജനങ്ങളുടെ നിർദ്ദേശങ്ങൾ സമാഹരിക്കാൻ എൽ.ഡി.എഫ് ജനകീയ പ്രകടന പത്രിക തയ്യാറാക്കുന്നു. പ്രകടന പത്രികയിലേയ്ക്ക് പൊതുജനങ്ങൾക്ക് ഓൺലൈനായി നിർദ്ദേശങ്ങൾ സമർപ്പിക്കാം. ഇതിനായി ആരംഭിച്ച പ്രത്യേക വെബ്‌സൈറ്റ് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.എം.ഇസ്മയിൽ ഉദ്ഘാടനം ചെയ്തു. സി.പി.എം.ഏരിയ സെക്രട്ടറി എം.ആർ.പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. എൽ.ഡി.എഫ് നേതാക്കളായ എൽദോ എബ്രഹാം എം.എൽ.എ, ടി.എം.ഹാരീസ്, എബ്രാഹം പൊന്നുംപുരയിടം, അഡ്വ.ഷൈൻ ജേക്കബ്, ജോളി പൊട്ടയ്ക്കൽ, എം.കെ.അബ്ദുൽ റഹ്മാൻ, ബേബി അഗസ്റ്റ്യൻ റാത്തപ്പിള്ളി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മൂവാറ്റുപുഴ നിയോജക മണ്ഡലത്തിൽ നടപ്പിൽ വരുത്തേണ്ട വികസന ക്ഷേമ പദ്ധതികളെ കുറിച്ചുള്ള പൊതുജനങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ താഴെ പറയുന്ന ലിങ്ക് വഴി ഓൺലൈനായോ, വാട്‌സ് ആപ് നമ്പർ വഴിയോ അറിയിക്കാവുന്നതാണ്. ഈ നിർദേശങ്ങൾ കൂടി പരിഗണിച്ചു കൊണ്ടായിരിക്കും മുവാറ്റുപുഴ മണ്ഡലത്തിലേക്കുള്ള എൽ.ഡി.എഫ് പ്രകടനപത്രിക തയ്യാറാക്കുന്നത്. ലിംങ്ക് -https://tinyurl.com/7xc8b8vb വാഡ്‌സാപ്പ് നമ്പർ:9745005385, 9447381316 .