മൂവാറ്റുപുഴ: ദിനം പ്രതി വിലയുയരുന്ന പെട്രോൾ, ഡീസൽ, പാചക വാതകം, എന്നിവയുടെ വില വർദ്ധനവ് തടയാൻ, ജി.എസ്.ടിയിൽ ഉൾപ്പെടുത്തണമെന്നാവശ്യപെട്ട് ജനകീയ വോട്ടെടുപ്പ് വണ്ടിയുമായി വെൽഫെയർ പാർട്ടി മണ്ഡലം കമ്മിറ്റി.കീച്ചേരിപ്പടിയിൽ നടന്ന ചടങ്ങിൽ നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം.അബ്ദുൽ സലാം ജനകീയ വോട്ടെടുപ്പ് ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ്‌ എം. എ. യൂനുസ് അദ്ധ്യക്ഷത വഹിച്ചു. പാർട്ടി ജില്ലാ സെക്രട്ടറി നസീർ അലിയാർ, മുഖ്യ പ്രഭാഷണം നടത്തി.തുടർന്ന് നെഹ്‌റു പാർക്ക്, കച്ചേരിത്താഴം, പോസ്റ്റ്‌ ഓഫീസ് ജംഗ്ഷൻ ,ആവോലി, പായിപ്ര പഞ്ചായത്തുകളിലും വണ്ടി പര്യടനം നടത്തി. വോട്ടെടുപ്പ് പരിപാടിയിൽ ടി.യു.അൻവർ , നാസർ ഹമീദ് , കെ.കെ.മുസ്തഫ, തുടങ്ങിയവർ നേതൃത്വം നൽകി.