പള്ളുരുത്തി: കുടിക്കാൻ ഒരിറ്റുവെള്ളം തരൂ എന്ന മുദ്രാവാക്യമുയർത്തി മുണ്ടംവേലി തോണിത്തോട് പ്രദേശത്തുള്ളവർ വി ഫോർ പീപ്പിൾ പാർട്ടിയുടെ നേതൃത്വത്തിൽ വാട്ടർ അതോറിറ്റി ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. കുറേ വർഷങ്ങളായി ഇവിടത്തുകാർ കുടിവെള്ളത്തിനായി വല്ലാതെ ബുദ്ധിമുട്ടുകയാണ്. ലഭിക്കുന്ന വെള്ളമാകട്ടെ മലിനവുമാണ്. ഇതുകുടിക്കുന്നവർക്ക് വയറിളക്കും ഛർദ്ദിയുമുണ്ടാകുന്നു. ടാങ്കർ ലോറിയിൽ ഇവിടേക്ക് വെള്ളം എത്തിക്കാറില്ല.