gayathri
നെടുമ്പാശേരി ഗ്രാമപഞ്ചായത്തിലെ അംഗനവാടി ലെവൽ മോണിറ്ററിംഗ് ആന്റ് സപ്പോർട്ടിംഗ് കമ്മിറ്റി അംഗങ്ങൾക്കായി സംഘടിപ്പിച്ച ബോധവല്ക്കരണ പരിപാടി ഐ.സി.ഡി.എസ് പാറക്കടവ് ശിശുവികസന പദ്ധതി ഓഫീസർ എസ്. ഗായത്രി ഉദ്ഘാടനംചെയ്യുന്നു

നെടുമ്പാശേരി: നെടുമ്പാശേരി ഗ്രാമപഞ്ചായത്തിലെ അംഗനവാടി ലെവൽ മോണിറ്ററിംഗ് ആൻഡ് സപ്പോർട്ടിംഗ് കമ്മിറ്റി അംഗങ്ങൾക്ക് സംയോജിത ശിശുവികസന പദ്ധതി എന്ന വിഷയത്തിൽ ഏകദിന ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ഐ.സി.ഡി.എസ് പാറക്കടവ് ശിശുവികസന പദ്ധതി ഓഫീസർ എസ്. ഗായത്രി ഉദ്ഘാടനം ചെയ്തു. ജൻസി ബി. അൽമേഡ അദ്ധ്യക്ഷത വഹിച്ചു. ടി.വി. ലില്ലി, എം. സലീന, കെ.എം. മേരി, സോയ, പി.എം. അമ്മിണി എന്നിവർ സംസാരിച്ചു.