ഇലഞ്ഞി: ഇലഞ്ഞി സെന്റ് പീറ്റേഴ്സ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന മെറിറ്റ് ഡേയോട് അനുബന്ധിച്ച് കഴിഞ്ഞ വർഷം ഫുൾ എപ്ലസ് നേടിയ പ്ലസ് ടു വിദ്യാർത്ഥികളെ ആദരിച്ചു,സ്‌കൂൾ മാനേജർ ഫാദർ സെബാസ്റ്റ്യൻ ആലപ്പാട്ടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇലഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ അന്നമ്മ ആൻഡ്രൂസ് ഉദ്ഘാടനം ചെയ്തു. ഇലഞ്ഞി ഗ്രാമപഞ്ചായത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്‌സൺ മാജി സന്തോഷ് മുഖ്യ പ്രഭാഷണം നടത്തി. സ്‌കൂൾ പ്രിൻസിപ്പൽ ബെന്നി ജോർജ്, എൻ.എസ്.എസ് കോ ഓർഡിനേറ്ററും അദ്ധ്യാപികയുമായ ബിന്നറ്റ് ആൻ ജോസ് വാർഡ് മെമ്പർ സുമോൻ ചെല്ലപ്പൻ, പി ടി എ പ്രസിഡന്റ് മാത്യു മുള്ളംമടക്കൽ എന്നിവർ സംസാരിച്ചു.
പ്ലസ് വൺ വിദ്യാർത്ഥികളുടെ എൻ.എസ്.എസ് ബാഡ്ജ് വിതരണവും ചെയ്തു.