കോലഞ്ചേരി: കേരള എൻ.ജി.ഒ യൂണിയൻ ജില്ലാ കലാജാഥയ്ക്ക് പുത്തൻകുരിശിൽ സ്വീകരണം നൽകി. ജില്ലാകമ്മിറ്റിയുടെ കലാസാംസ്‌കാരിക വിഭാഗമായ 'സംഘസംസ്‌കാര'യുടെ നേതൃത്വത്തിലാണ് ജാഥ. ജില്ലാകൺവീനർ ഉദയൻ, യൂണിയൻ സംസ്ഥാന സെക്രട്ടേറിയ​റ്റംഗം സി.എസ്. സുരേഷ്‌കുമാർ, സി.കെ. സതീശൻ, ജോണിതോട്ടുങ്കൽ, എൻ.എം. രാജേഷ്, അരുൺഘോഷ്, കെ.കെ. സജീവ് തുടങ്ങിയവർ നേത്യത്വം നൽകി.