തൃപ്പൂണിത്തുറ: ദയവുചെയ്ത് ശപിക്കുകയോ കുറ്റം പറയുകയോ ചെയ്യരുത്. കൈകൂപ്പി പൊതുജനത്തോട് പറയുന്നത് തൃപ്പൂണിത്തുറ ഫയർഫോഴ്സാണ്. ഏത് അത്യാഹിത അവസരത്തിലും ഓടിയെത്താൻ ഫയർഫോഴ്‌സ് സേനാംഗങ്ങൾ സജ്ജമാണ്. എന്നാൽ 101 എന്ന ഇവരുടെ സൗജന്യനമ്പരിൽ വിളിച്ചാൽ കിട്ടില്ല. ഈ സംവിധാനം തകരാറിലായിട്ട് നാളേറെയായി. ഡയൽ ചെയ്യുന്നവർക്ക് ഫോണിന്റെ ബെൽശബ്ദം കേൾക്കാം. പക്ഷേ ഓഫീസിൽ മണിഅടിക്കാത്തതിനാൽ പ്രയോജനമില്ല. അത് കൊണ്ട് വിളിക്കുന്നയാളുകൾ മനസിലെങ്കിലും ചീത്തവിളിക്കും. അതിനാൽ പൊതുജനങ്ങൾക്ക് ബന്ധപ്പെടാൻ ബദൽ നമ്പരുമായി ഒപ്പമുണ്ട് തൃപ്പൂണിത്തുറ ഫയർഫോഴ്സ്. ഫോൺ: 0484 2775388.