കാലടി: മലയാറ്റൂർ കുരിശുമുടി ഫോറസ്റ്റിൽനിന്ന് എറണാകുളം തിരുമലക്ഷേത്ര കൊടിമരത്തിനായി തേക്കുമുറിച്ചു. പതിനേഴ് മീറ്ററാണ് നീളം. രണ്ട് ക്രെയിൻ ഉപയോഗിച്ച് മരം ഉയർത്തി നിലംതൊടാതെയാണ് കണ്ടെയ്നർ ലോറിയിൽ കയറ്റിയത്. ക്ഷേത്ര ഭരണാധികാരി രംഗനാഥപ്രഭു, രക്ഷാധികാരി രാധാകൃഷ്ണ കമ്മത്ത്, ജയപ്രകാശ് പ്രഭു, രാജാറാം ഷേണായ്, നാരായണപ്രഭു, റേഞ്ച് ഫോറസ്റ്റ് ഓഫീസർ അനീഷസിദിഖ്, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ലിതേഷ്.ടി, സ്റ്റേഷൻ ഫോറസ്റ്റ് ഓഫീസർ കെ.കെ. ജയപ്രകാശ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ അരുൺകുമാർ കെ.എസ്, പി.എ.നീമ, രഞ്ജിത് രാജൻ എന്നിവർ പങ്കെടുത്തു.